Saturday, July 3, 2010

എന്റെ ആദ്യ കല്‍പ്പാക്കം അനുഭവം.

1981- ജനവരി മാസത്തില്‍ ആറ്റോമിക് റിസര്‍ച് സെന്ററില്‍ എനിക്ക് ഇന്റെര്‍വ്യുവിനു കാര്‍ഡ്‌ ലഭിച്ചു. എന്റെ സുഹൃത്തുക്കള്‍ കെ. ജെ. കാരണവരും, കെ. ടി.എം. പിള്ളയും കല്പാക്കം ആറ്റോമിക് പവര്‍ പ്ലാന്റില്‍ ഉദ്യോഗസ്ഥര്‍ ആയിരുന്നതിനാല്‍ കല്പാക്കത്തെക്കുള്ള യാത്ര ഒരു  വലിയ പ്രശ്നമായി തോന്നിയില്ല. 

മാവേലിക്കരയില്‍ നിന്നും മദ്രാസിലേക്ക് മദ്രാസ്‌ മെയിലില്‍  ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ ആദ്യമായി ഒരു രാത്രി യാത്ര.  മാവേലിക്കരയില്‍ നിന്നും മദ്രാസ്സില്‍ എത്തുന്നതുവരെ ട്രയിനിലെ തിരക്ക്.  നാല്‍പ്പതു രൂപ ചിലവില്‍   ആ ദുസ്സഹമായ യാത്രയെ പറ്റി ഇന്നും ആലോചിക്കാന്‍ വയ്യ. പ്രാഥമിക ആവശ്യങ്ങള്‍ പോലും മദ്രാസില്‍ എത്തിയശേഷം മാത്രമാണ് ചെയ്യാന്‍ സാധിച്ചത് .

മദ്രാസ്‌ സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്നും ബ്രോഡ് വേ ബസ് സ്റ്റാന്‍ഡില്‍ എത്തി, നമ്പര്‍.108 ബസില്‍ കല്പാക്കം ടൌണ്‍ ഷിപ്പില്‍ സുമാര്‍ മൂന്നു മണിക്കൂര്‍ യാത്രക്ക് ശേഷം എത്തിച്ചേര്‍ന്നു (അന്നത്തെ  ബസ് ചാര്‍ജ് മൂന്ന് രൂപായ് നാല്‍പ്പതു പൈസ).

കല്പാക്കം ടൌണ്‍ ഷിപ്പില്‍ ബസ്സില്‍ നിന്നിറങ്ങിയതും ബാഗു തുറന്നു എന്റെ സുഹൃത്തുക്കളുടെ അഡ്രെസ്സ് എടുത്തു. നമ്പര്‍.47,21st street . ബസ് സ്റ്റാന്റ് വിട്ടു മുന്നോട്ടു നടന്നു നീങ്ങി. എതിരെ സൈക്കിളില്‍ വരുന്ന ഒരു ചെറു ബാലനെ കണ്ടു, അവനോട് സ്ട്രീറ്റ് നമ്പരും റൂം നമ്പരും പറഞ്ഞു. എനിക്ക് തമിഴ് വശമില്ല എന്ന് ആ ബാലന്‍ മനസിലാക്കിയിരിക്കുന്നു .അതുകൊണ്ട് എനിക്ക് മനസിലാകും വിധത്തില്‍ വഴി പറഞ്ഞു തന്നു. 
അവനോടു ഒരു നന്ദിവാക്കു പറയാന്‍ പോലും നില്‍ക്കാതെ മുന്നോട്ടു നീങ്ങി.അല്പ്പദൂരം മുന്നോട്ടു നീങ്ങിക്കാണും ഒരു ശബ്ദം

" വാങ്ക സാര്‍, ഉക്കാരുങ്കോ " ഞാന്‍ തിരിഞ്ഞു നോക്കി . ആ ബാലന്‍!.
ആ ബാലന്റെ സൈക്കിളിന്റെ പിന്നില്‍ കയറി ഇരുന്നു. കുറച്ചു ദൂരം യാത്ര കഴിഞ്ഞപ്പോള്‍ അവന്‍ സൈക്കിള്‍ നിര്‍ത്തി
( കൈ ചൂണ്ടി ) " സാര്‍! . മേലെ പാറുങ്കോ അത് താന്‍ നീങ്കള്‍ തേടും മുഖവരി".
അവനു താങ്ക്സ് പറഞ്ഞു ഞാന്‍  മുകളിലത്തെ നിലയിലേക്ക് കയറി.

ഇന്റെര്‍വ്യൂ കഴിഞ്ഞു ആറു മാസം കഴിഞ്ഞു കല്‍പ്പാക്കം വാസിയായി കഴിയുന്ന ഞാന്‍ പിന്നീട് ആ ബാലനെ കണ്ടതായി ഓര്‍ക്കുന്നില്ല. എന്നാലും അന്യ സംസ്ഥാനത്ത് നിന്നും എത്തിയ, തമിഴ് അറിയാത്ത എന്നെ ഒരു ആദായവും പ്രതീക്ഷിക്കാതെ എന്നെ സഹായിച്ച ആ ബാലനെ ഇന്നും മനസ്സില്‍  സ്മരിക്കാറുണ്ട്.

ആ ബാലന്‍ ചെയ്തപോലുള്ള നിസ്സ്വാര്‍ത്ഥ സേവനം ചെയ്യാന്‍ എപ്പോഴെങ്കിലും എനിക്ക് സാധിച്ചിട്ടുണ്ടോ എന്ന് ചിന്തിച്ചിട്ടുമുണ്ട്‌ . 

എന്നേക്കാള്‍ അവന്‍ എത്രയോ വലിയവന്‍!

4 comments:

  1. ശ്രീ നിത്യ ചൈതന്യ യതിയുടെ ‘ദൈവം സത്യമോ മിഥ്യയോ?‘ എന്ന പുസ്തകത്തില്‍ ‘ബസവപ്പന്‍ എന്ന സ്വര്‍ണ നാണയം’എന്ന ഒരു ലേഖനത്തില്‍ ഇതു പോലെ ഒരു അനുഭവം യതി വിവരിക്കുന്നുണ്ട്. കേരളത്തിനു പുറത്തുള്ള മനുഷ്യര്‍ എത്ര നന്മയുള്ളവര്‍;പ്രത്യേകിച്ചു കുട്ടികള്‍.അല്ലേ സാര്‍?

    ReplyDelete
  2. കാലം മാറിക്കൊണ്ടിരിക്കുന്നു. അന്നത്തെ രീതിയില്‍ നിന്നും ഇന്ന് അവരിലും മാറ്റങ്ങള്‍ വന്നിരിക്കുന്നു.

    ReplyDelete
  3. Dear Ambujan chettan,

    I am too late to congratulate on your new blog.

    what ever you have presented, were not classics.

    but what ever you could present, were truly outstanding.

    your efforts and determination on each and every blog and articles are really commendable.

    I surprise how you make your time !!

    May God bless you with good health and sufficient time for more and more creations.


    jayan

    ReplyDelete
  4. മിസ്റ്റര്‍ . ജയന്‍,
    വളരെ നന്ദി.

    ReplyDelete