Saturday, November 9, 2013

യാത്രയിലെ അലക്ഷ്യം



ഒക്ടോബർ 27, മുംബൈ BARC- യിലേക്ക് രാത്രി പത്തു അൻപതിനു ചെന്നൈയിൽ നിന്നും മുംബൈയ്ക്ക് പോകുന്ന മുംബൈ മെയിലിൽ ഞാൻ 3rd AC- യിൽ ടിക്കറ്റ് റിസർവ് ചെയ്തിരുന്നു. ട്രെയിൻ പുറപ്പെടുന്നതിനു സുമാർ അരമണിക്കൂർ മുൻപ് ഞാൻ  സ്റ്റേഷനിൽ എത്തി. കമ്പാർട്ട്മെന്റിൽ പല യാത്രക്കാരും നേരത്തേ അവരവരുടെ സീറ്റിൽ ഇടം പിടിച്ചിരുന്നു. ട്രെയിൻ യാത്ര തുടങ്ങിയാൽ ഉടൻ ശയിക്കണം എന്ന ഉദ്ദേശമാണ് എല്ലാ യാത്രക്കാരിലും ഉണ്ടായിരുന്നത്. കൃത്യ സമയത്തിനു തന്നെ ട്രെയിൻ പുറപ്പെട്ടു.  

TTR എത്തി ടിക്കറ്റ് പരിശോധന ചെയ്തു. അടുത്ത സീറ്റിലെ ഒരു യാത്രക്കാരി മാത്രം എത്തിയിരുന്നില്ല. ഞങ്ങൾ എല്ലാ യാത്രക്കാരും അവരവരുടെ ബർത്ത് ശരിചെയ്ത് കിടന്നു. രാത്രി രണ്ടു മണിക്ക് ട്രെയിൻ  RENIGUNTA ജംഗ്ഷനിൽ എത്തി. സുമാർ ഇരുപത്തി രണ്ടു വയസുള്ള ഒരു പെണ്‍കുട്ടി കയ്യിൽ നിറയെ ലഗേജുമായി കമ്പാർട്ടുമെൻറ്റിൽ എത്തി. ചെന്നൈയിൽ നിന്നും പൂനയിലേക്ക്‌ ടിക്കറ്റ് റിസർവ് ചെയ്തിരുന്ന കുട്ടിയാണ് . 

10: 50-ന്  ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ പിടിക്കാൻ 10:30-ന് ചെന്നൈ തരമണിയിൽ നിന്നും യാത്ര തിരിച്ച പെണ്‍കുട്ടി  സെൻട്രൽ സ്റ്റേഷനിൽ എത്തിച്ചേർന്നപ്പൊഴേക്കും ട്രെയിൻ പുറപ്പെട്ടു കഴിഞ്ഞിരുന്നു. ഉടനെ തന്നെ സ്റ്റേഷൻ വിട്ടു വെളിയിൽ എത്തിയ ആ പൂനാക്കാരി പെണ്‍കുട്ടി ഒരു ടാക്സി പിടിച്ച് RENIGUNTA സ്റ്റേഷനിൽ എത്തുകയായിരുന്നു. ചെന്നൈയിൽ നിന്നും 113 കിലോമീറ്ററോളം ദൂരം വരുന്ന RENIGUNTA-യിൽ എത്തിച്ചേരാൻ Rs. 2500 ടാക്സി ചാർജ് നൽകേണ്ടിവന്നു. രാത്രിയിൽ സുരക്ഷിതമായി എത്തിച്ചേർന്നതു തന്നെ വളരെ ആശ്വാസം എന്നേ കരുതേണ്ടൂ.
 


TTR എത്തി, ആ പെണ്‍കുട്ടിയുടെ ടിക്കറ്റ് പരിശോധിച്ചു. ഇന്റർനെറ്റ് റിസർവേഷൻ നിയമപ്രകാരമുള്ള  identity പ്രൂഫ്‌ കാണിക്കുവാൻ TTR ആവശ്യപ്പെട്ടപ്പോഴാണ് താൻ identity card എടുക്കാതെയാണ് യാത്ര തിരിച്ചത് എന്ന് മനസിലാക്കിയത്. identity card ഇല്ലാതെയുള്ള ഇന്റർനെറ്റ് റിസർവേഷൻ യാത്രയിൽ അസാധുവാണ് എന്നും   penalty പണമായി  ടിക്കറ്റ്‌ ചാർജിന്റെ ഇരട്ടി കെട്ടിയാൽ മാത്രമേ യാത്ര ചെയ്യാൻ അനുമതിയുള്ളൂ എന്ന് TTR അറിയിച്ചപ്പോൾ ആ പെണ്‍കുട്ടി Rs. 2600 /- കെട്ടി രസീത് വാങ്ങി യാത്ര തുടർന്നു. 

യാത്രയിലെ അലസത മൂലം ആ പെണ്‍കുട്ടി അനുഭവിച്ച സാമ്പത്തീക നഷ്ടം (2500+ 2600), മാനസീകമായ tension എന്നിവ യാത്രക്കാർക്ക് ഒരു നല്ല പാഠമായി ഭവിക്കട്ടെ.

2 comments:

  1. പാവം. ടാക്സിക്കൂലിയും പെനാൽട്ടിയും ചേർത്താൽ ഫ്ലൈറ്റിൽ പോവാമായിരുന്നു :-)

    ReplyDelete
  2. അങ്ങിനെ തന്നെയായിരുന്നു ട്രെയിനിൽ ഉണ്ടായിരുന്ന സഹയാത്രികരുടെ പ്രതികരണം.

    ReplyDelete