Tuesday, February 11, 2014

പിച്ചാവരം യാത്ര


2014 ഫെബ്രുവരി  2 -ന് രാവിലെ ആറര മണിയോടെയാണ് കൽപ്പാക്കത്തു നിന്നും 25 പേരടങ്ങുന്ന സംഘം രണ്ടു മിനി വാനിൽ പോണ്ടിച്ചേരി, കടലൂർ, ചിദംബരം വഴി പിച്ചാവരത്തേക്ക് യാത്ര തിരിച്ചത്. സുമാർ 284 കിലോമീറ്ററാണ് കൽപ്പാക്കത്തു നിന്നും പിച്ചാവരത്തിനുള്ള ദൂരം. യാത്രാമദ്ധ്യേ രാവിലെ 8:45 മണിക്ക്  കടലൂരിൽ വാൻ നിർത്തി എല്ലാവരും കൊണ്ടുവന്ന ടിഫിൻ ഷെയർ ചെയ്തു ഭക്ഷിച്ച ശേഷം യാത്ര തുടർന്നു. 






                                                         ചിദംബരം ക്ഷേത്രഗോപുരം



 
വഴിയിലുടനീളമുള്ള വയലുകളിൽ   നെല്ലും കരിമ്പും കപ്പലണ്ടിയും തണ്ണിമത്തനും കൃഷി ചെയ്തിരിക്കുന്ന പച്ചപ്പരവതാനി കാഴ്ചകൾ കണ്ടും അന്താക്ഷരി പാടിയും തമാശകൾ പറഞ്ഞും ഞങ്ങളുടെ യാത്ര തുടർന്നു. ടൌണിന്‌ അഞ്ചു കിലോമീറ്റർ ദൂരം മുൻപു തന്നെ ചിദംബരനാഥന്റെ പുണ്യ ഗോപുരം കാണുവാൻ സാധിച്ചു. പതിനൊന്നര മണിയോടെ ചിദംബരം ടൌണിൽ എത്തി. ക്ഷേത്രത്തിൽ പോയി  ചിദംബര ദർശനം കഴിഞ്ഞു മടങ്ങിയശേഷം ഒരു മണിയോടെ പിച്ചാവരത്തേക്ക് പുറപ്പെട്ടു.

                                                          ചിദംബരക്ഷേത്ര ഗോപുരം



നെൽപ്പാടങ്ങൾ നിറഞ്ഞ ഗ്രാമ റോഡിലൂടെ പതിനാലു കിലോമീറ്റർ യാത്ര ചെയ്ത്  പിച്ചാവരത്തിൽ എത്തി. 2004 സുനാമിയാൽ ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട "കിള്ളൈ" കടൽക്കരയുമായി ബന്ധപ്പെട്ടു കിടക്കുന്ന കായൽ പകുതിയാണ് പിച്ചാവരം. കടൽ അലകളിൽ നിന്നും കരയെ സംരക്ഷിപ്പിക്കുവൻ സഹായിക്കുന്നവയാണ് ഉപ്പു വെള്ളത്തിൽ വളരുന്ന mangrove ചെടികൾ. ഈ ചെടികളുടെ വേര് വളരെ ശക്തിയായി മണ്ണിൽ ഉറച്ചു നിൽക്കുകയും ചെടിയുടെ ശാഖകളിൽ നിന്നും ധാരാളം വേരുകൾ  മുളച്ച്   മണ്ണിൽ ഇറങ്ങി ചെടിയേയും മണ്ണിനേയും ഉറപ്പിച്ചു നിർത്തുന്നു. പുലർച്ചയിലും വൈകിട്ടും  ധാരാളം പറവകളെ mangrove ചെടികളിൽ കാണാം. 




 
                                      mangrove plant with several roots 

























 പിച്ചാവരം കായൽ പകുതിയിൽ സുമാർ ആയിരത്തി നൂറ് ഹെക്ടർ പരപ്പിൽ mangrove ചെടികൾ വളർന്ന് പരന്നു കിടക്കുന്നു എന്നാണ് പറയപ്പെടുന്നത്‌. തമിഴ് നാട് ടൂറിസം  പിച്ചാവരത്ത് എത്തുന്ന ടൂറിസ്റ്റുകൾക്ക് കായലിൽ കൂടിയുള്ള ബോട്ടുയാത്രയ്ക്കുള്ള സൌകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. Hand drive, Motor drive ബോട്ടുകൾ ഉണ്ട്. നാലുപേർ, എട്ടുപേർ എന്നിങ്ങനെ സൌകര്യപ്രദമായി യാത്ര ചെയ്യാൻ സാധിക്കും. സ്ത്രീകൾക്കും, കുട്ടികൾക്കും safety ഡ്രസ്സ്‌ ധരിച്ച ശേഷം മാത്രമേ ബോട്ട് യാത്രയ്ക്ക് അനുമതിയുള്ളൂ. കിള്ളൈ കടൽക്കരവരെ പോകുന്ന ബോട്ടിൽ യാത്ര ചെയ്താൽ അവിടെ വിശ്രമിക്കുവാൻ ഒരു മണിക്കൂർ സമയം നൽകുന്നുണ്ട്. ഉച്ചഭക്ഷണം എടുത്തു പോകണം എന്നുമാത്രം. അടർന്ന mangrove ചെടികൾക്കിടയിലൂടെയുള്ള ഒന്നര മണിക്കൂർ യാത്ര വളരെ രസകരവും സന്തോഷപ്രദവുമാണ്. 








 തിങ്ങി നിറഞ്ഞു നിൽക്കുന്ന mangrove ചെടികൾക്കിടയിലൂടെ hand drive ബോട്ടിലെ യാത്ര കഴിഞ്ഞ് കരയ്ക്ക്‌ എത്തി.  ഒട്ടും അമാന്തിക്കാതെ മടക്കയാത്ര ആരംഭിച്ചു. മൂന്നര മണിക്ക് കടലൂരിലെത്തി ഉച്ചഭക്ഷണം കഴിഞ്ഞ് നാലേമുക്കാൽ മണിക്ക് പോണ്ടിച്ചേരി കടൽക്കരയിൽ എത്തി. 


                                           പോണ്ടിച്ചേരിയിൽ 
                                        പോണ്ടിച്ചേരിയിൽ


                        പോണ്ടിച്ചേരികടൽക്കരയിലെ ഗാന്ധിശിലക്ക് സമീപം 



                                      പോണ്ടിച്ചേരി കടൽക്കര 

                                     പോണ്ടിച്ചേരി ഗാർഡനിൽ

                                       പോണ്ടിച്ചേരി ഗാർഡനിൽ 
                                                        പോണ്ടിച്ചേരി ഗാർഡനിൽ 

 Evening bazar,  garden, അരവിന്ദാശ്രമം എന്നിവിടങ്ങളിലേക്ക് അവരവരുടെ  താൽപ്പര്യപ്രകാരം യാത്രയായി. വൈകിട്ട് ആരരമണിക്ക് എല്ലാവരും കടൽക്കരയിൽ മടങ്ങി എത്തണം എന്നായിരുന്നു നിർദ്ദേശം. വൈകിട്ട് ഏഴു മണിയോടെ യാത്ര ആരംഭിച്ച് രാത്രി എട്ടരമണിയോടെ കൽപാക്കം നഗരത്തിൽ മടങ്ങി എത്തി.   

ഞങ്ങളുടെ ഇരുപത്തി എട്ടാമത്  വിവാഹവാർഷിക ദിവസം സുഹൃത്തുക്കളുമൊത്ത്   വിനോദയാത്ര ചെയ്യുവാനും 108 ശിവാലയങ്ങളിൽ ഒന്നായ   ചിദംബരനാഥന്റെ മണ്ണിൽ കാലടി വെയ്ക്കാനും സാധിച്ചത് ഒരു ഭാഗ്യമായി കരുതുന്നു.

No comments:

Post a Comment